
മായം കലർന്ന ഭക്ഷണ സാധാനങ്ങളുടെ വില്പന ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ടൂത്ത് പേസ്റ്റ് മുതൽ പച്ചക്കറികൾ വരെ മായം കലർത്തി വില്പന നടക്കി കൊള്ള ലാഭം കൊയ്യുന്നവർ ഒരു ഭാഗത്ത്. ഇത്തരം ഹാനീകരമായ ഭക്ഷണങ്ങൾ കഴിച്ച് രോഗാതുരമാകുന്ന തലമുറ മറുഭാഗത്ത്. ഉത്തരേന്ത്യയിൽ നിന്നും ഓരോ ദിവസവും ഓരോ മായം കലർത്തൽ വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിനിടെയാണ് മറ്റൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പങ്കുവയ്ക്കപ്പെട്ടത്. കുടിക്കാനായി വാങ്ങിയ തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത് അലിഞ്ഞ് തുടങ്ങിയ ഒരു പല്ലി!
അടച്ച കുപ്പിക്കുള്ളിൽ ചത്ത പല്ലി
സംഭവത്തിന്റെ സ്ഥലവും ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോയിൽ ഒരു തംസ് അപ്പ് കുപ്പി തുറന്ന് പാത്രത്തിലേക്ക് ഒഴിക്കുമ്പോൾ, കറുത്ത ദ്രാവകത്തിനുള്ളിൽ അലിഞ്ഞ് തുടങ്ങിയ ഒരു പല്ലിയുടെ അവശിഷ്ടം കാണാം. “ഒരു മനുഷ്യൻ തംസ് അപ്പിന്റെ ഒരു ചെറിയ കുപ്പി വാങ്ങി, തുറക്കുന്നതിന് മുമ്പ് അതിനുള്ളിൽ എന്തോ അസാധാരണമായി ശ്രദ്ധിച്ചു. അത് പൊട്ടിച്ച് ഒഴിച്ചപ്പോൾ, അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ഒരു ചത്ത പല്ലിയെ അതിനുള്ളിൽ കണ്ടെത്തി.’ വീഡിയോ പങ്കുവെച്ചു കൊണ്ട് ജെഎൻയു സ്റ്റുഡന്റ് എന്ന എക്സ് അക്കൗണ്ടിൽ കുറിച്ചു. എന്നാൽ, സംഭവം എപ്പോൾ എവിടെ വച്ച് നടന്നുവെന്ന വിവരങ്ങളൊന്നും കുറിപ്പിലില്ല. വീഡിയോ വൈറലായെങ്കിലും കമ്പനി ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ഫ്രീ പ്രസ് ജേർണൽ റിപ്പോര്ട്ട് ചെയ്യുന്നു. കമ്പനിക്കോ ഭക്ഷ്യ സുരക്ഷാ അധികാരികൾക്കോ ഉപഭോക്താവ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോയെന്നും വ്യക്തമല്ല,

