
മുഖ്യമന്ത്രിയാവാനുള്ള തെരുവിലെ തല്ല് കേരളത്തിന് അപമാനമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. കോൺഗ്രസാണ് ഈയവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ അമീറിൻ്റെ അടിമയായിരിക്കും മുഖ്യമന്ത്രി.ല്ല അടിമ ആരെന്ന അന്വേഷണത്തിലാണ് കോൺഗ്രസ്. കേരളത്തിൽ മുസ്ലിംലീഗാണ് ആര് മുഖ്യമന്ത്രിയാവണമെന്ന് തീരുമാനിക്കുന്നത്
ലീഗ് ഭാസ്ക്കര പട്ടേലറും കോൺഗ്രസ് തൊമ്മിയുമാണ്.
കോൺഗ്രസ് ജയിച്ചപ്പോൾ ഉണ്ടായ ആഹ്ളാദ പ്രകടനങ്ങൾ ഇസ്ലാമിക രാജ്യങ്ങളെ പോലും തോൽപ്പിക്കുന്നതാണ്. കത്തിയും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആഹ്ളാദ പ്രകടനം നടന്നത്. മുസ്ലിം, ജമാഅത്ത്, വോട്ട് മാത്രം കൊണ്ടല്ല കോൺഗ്രസ് അധികാരത്തിൽ എത്തിയത്. കേരളം നാഥനില്ലാ കളരി ആയി മാറി. കോൺഗ്രസാണ് ഇതിന് ഉത്തരവാദി.
കോൺഗ്രസ് ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്.സിപിഐഎമ്മും വർഗീയവാദികൾക്കൊപ്പമാണ്. മഞ്ചേശ്വരത്തും കാസർക്കോടും അതാണ് സംഭവിച്ചത്. കെ. സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകൾ ആധുനിക സംവിധാനം വെച്ച് കത്തിച്ചു. ഇത് എന്താ താലിബാൻ ആണോ. മുസ്ലീം ലീഗും എസ്ഡിപിഐയും ചേർന്ന് നടത്തിയ ആഘോഷം വലിയ വിപത്തിലേക്കുള്ള കേരളത്തിന്റെ പോക്കിന്റെ സൂചനയാണെനന്നും എസ് സുരേഷ് ചൂണ്ടിക്കാട്ടി.
ബിജെപി കോർ കമ്മിറ്റി ഈ മാസം15 ന് തിരുവനന്തപുരത്ത് ചേരും. സ്കൂൾ തുറക്കാൻ രണ്ടാഴ്ച്ചയേയുള്ളൂ. സ്കൂൾ വിദ്യാർഥികൾക്കുള്ള പാഠ പുസ്തകങ്ങൾ തയാറായിട്ടില്ല. ജലജന്യരോഗങ്ങൾ തടയാനുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിച്ചിട്ടില്ല. പി എംശ്രീ വഴി 400 കോടിയോളം കേരളത്തിന് നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

