
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) വടകര ഏരിയാ മുൻ പ്രസിഡൻ്റ്, മുൻ ജില്ലാ പ്രസിഡൻ്റ്, പൊതുപ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പള്ളിക്കര സ്വദേശി പിലാച്ചേരി വിശ്വനാഥനെ കെപിപിഎ വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.
കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് രമ്യ ജിനേഷ് അദ്ധ്യക്ഷയായി. എം. ഷെറിൻ കുമാർ അനുസ്മരണ സന്ദേശം നൽകി. അഫ്രാസ്. പി, സുമേഷ്.സി നാരായണപ്രകാശ്. വി.പി,അനുശീ.ആർ, സിജിന. പി, ലിനു.എം, സുനിൽകുമാർ. എ.പി എന്നിവർ സംസാരിച്ചു.

