
കെ സി വേണുഗോപാല്‍- രമേശ് ചെന്നിത്തല കൂടിക്കാഴ്ച പൂര്‍ത്തിയായി. രമേശ് ചെന്നിത്തല എന്ത് ആഗ്രഹിക്കുന്നുവോ അത് സംഭവിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അതെല്ലാം നിങ്ങള്‍ക്ക് മനസിലാകും. എല്ലാവരേയും സന്തുഷ്ടരാക്കിക്കൊണ്ടുള്ള തീരുമാനമേ പാര്‍ട്ടി നേതൃത്വം എടുക്കൂവെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയോട് മാധ്യമപ്രവര്‍ത്തകര്‍ ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അതിന് ഉത്തരം പറയാതിരിക്കുകയും താന്‍ പൂര്‍ണ കോണ്ഗ്രസുകാരന് എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുകയും ചെയ്തു.
പാര്‍ട്ടി തീരുമാനത്തിന് ഒപ്പമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും നടക്കാനായി പോകുന്നില്ല. ആര് സിയെ മുറിച്ചിട്ടാല്‍ കോണ്‍ഗ്രസുകാരനാണ്. തങ്ങള്‍ എല്ലാവരും അങ്ങനെ തന്നെയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. താനെന്നും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി പറയുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളെല്ലാവരും ഒറ്റക്കെട്ടെന്നും പാര്‍ട്ടിയാണെന്നും ചെറുപ്പം മുതല്‍ ഒരുമിച്ച് ഉള്ളവരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. രമേശ് ചെന്നിത്തലയുടെ വസിതിയിലേക്ക് കെ സി വേണുഗോപാല്‍ എത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെടുകയും പിന്നീട് തഴയപ്പെടുകയും ചെയ്ത നേതാക്കളുടെ കൂടിക്കാഴ്ച എന്ന നിലയില്‍ ഇന്നത്തെ നീക്കങ്ങള്‍ക്ക് അതീവ പ്രധാന്യമുണ്ട്. എന്നാല്‍ തങ്ങള്‍ അച്ചടക്കവും ഉത്തരവാദിത്ത ബോധവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും മന്ത്രിമാരുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുനേതാക്കളും പറഞ്ഞു.

