
വടകര അഗ്നി രക്ഷാ നിലയത്തിൽ നിന്നും 26 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ശ്രീ എം കെ ഗംഗാധരന് യാത്രയയപ്പ് നൽകി . മുഖ്യമന്ത്രിയുടെ 2025 ലെ ഫയർ സർവ്വീസ് മെഡൽ ജേതാവ് ആയിരുന്നു. കോഴിക്കോട് റീജണൽ ഫയർ ഓഫീസർ ടി രജീഷ് ഉദ്ഘാടനം ചെയ്തു പൊന്നാടയാണീച്ച് ആദരിച്ചു വാർഡ് മെമ്പർ ടി സരോജിനി മുഖ്യ അതിഥി ആയിരുന്നു.വടകര സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയ്യച്ചൻകണ്ടി അധ്യക്ഷതവഹിച്ചു വരുൺ എസ്, കെ എം ഷമേജ് കുമാർ , മനോജ് കുമാർ , ഓ അനീഷ് , പി കെ ജയ്സൺ, സഹീർ പി.എം , എ ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു . എം ടി റാഷിദ് സ്വാഗതവും മുനീർ അബ്ദുള്ള നന്ദിയും പറഞ്ഞു

