
ഓഡിറ്റോറിയം ഉത്ഘാടനം ചെയ്തു. പാലയാട് ദേശീയവായനശാലയുടെ കെട്ടിടത്തിന്റെ മുകളിൽ പണിത ഓഡിറ്റോറിയം മണിയുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിൽഷ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധുസൂദനൻ മേക്കോത്ത്, ടി.എൻ. മനോജ് , ഇ.നാരായണൻവായനശാല പ്രസിഡണ്ട് കെ.കെ.രാജേഷ്, സെക്രട്ടറി ശ്രീനിവാസൻ , ടി.പി. ശോഭന എന്നിവർ സംസാരിച്ചു.

