
കോഴിക്കോട്: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സപ്ഫിരെ നേതൃത്വത്തിൽ ആരംഭിക്കുന്ന അഞ്ചാമത്തെ ക്ലബ്ബായ ‘ലയൺസ് ക്ലബ് ഓഫ് ചേളന്നൂരിന്റെ’ ഓറിയന്റേഷൻ പ്രോഗ്രാം 2026 ജൂൺ 8 തിങ്കളാഴ്ച സഫയർ ഹാളിൽ വെച്ച് നടന്നു. പ്രശസ്ത ലയൺസ് GAT ഏരിയ ലീഡർ അഡ്വക്കേറ്റ് ലയൺ എ . വി. വാമന കുമാറിന്റെ നേതൃത്വത്തിലാണ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചത്. ലയൺസ് പ്രസ്ഥാനത്തിന്റെ ആഗോള സേവനങ്ങളെക്കുറിച്ചും, സമൂഹത്തിൽ ക്ലബ്ബിന് നടപ്പാക്കാൻ സാധിക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചും, സമൂഹത്തിൽ ഇന്നത്തെ ആവശ്യത്തിന് അതിന്റെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സഫയർ പ്രസിഡന്റ് ലയൺ സന്ദീപ് വലിയടത്ത് MJF ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലയൺ ഡോക്ടർ സി. എൻ. ബാലകൃഷ്ണൻ നമ്പ്യാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. റീജിയൻ ചെയർപേഴ്സൺ ലയൺ മനോജ് കുമാർ MGF, ലയൺ രമേശൻ പി. PMGF എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്കൻഡ് ഡിസ്റ്ററിക്ബി 318E ഗവർണർ ലയൺ p s സുരേജ് MJF സാന്നിധ്യം ചടങ്ങ് മാറ്റുകൂട്ടി. ചടങ്ങിൽ വെച്ച് ലയൺസ് ക്ലബ് ഓഫ് ചേളന്നൂരിന്റെ പുതിയ ഭാരവാഹികളായി കലാമണ്ഡലം സത്യവർദ്ധനൻ മാസ്റ്റർ (പ്രസിഡന്റ്), ദീപേഷ് (സെക്രട്ടറി), സ്മിതേഷ് (ട്രഷറർ) എന്നിവരെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

