
ഫിഫ ലോകകപ്പില്‍ ആതിഥേയരായ അമേരിക്കയ്ക്ക് ജയത്തുടക്കം. അമേരിക്ക ഒന്നിനെതിരെ നാല് ഗോളിന് പരാഗ്വെയെ തകര്‍ത്തു.ഏഴാം മിനിറ്റില്‍ തന്നെ അമേരിക്ക മുന്നിലെത്തി. പരാഗ്വെന്‍ താരം ഡാമിയന്‍ ബോബ്ഡിയയ്യുടെ സെല്‍ഫ് ഗോളിന്റെ രൂപത്തിലായിരുന്നു മുന്നേറ്റം. പിന്നാലെ അമേരിക്കയുടെ സ്വന്തം ഗോളുകളും വന്നു. 31, 45 മിനിറ്റുകളില്‍ ഫോള്റൈന് ബലോഗണ്ണിന്റെ ഇരട്ടപ്രഹരം ഞെട്ടിച്ചു. പരാഗ്വെയ്ക്ക് ആശ്വാസമായി 73ാം മിനിറ്റിലെ മൌറീഷ്യോയുടെ ഗോള്‍.
ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് അമേരിക്കന്‍ ജയം പൂര്‍ത്തിയാക്കി ജിയോവാനി റെയ്ന ഗോള്‍ നേടി. ലോകകപ്പ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് അമേരിക്ക ഒരു മത്സരത്തില്‍ നാല് ഗോളടിക്കുന്നത്.

