
ലോകകപ്പ് മത്സര സമയത്ത് ലോഡ് ഷെഡിങ്ങ് ഏർപ്പെട്ടുത്തി ഫുട്മ്പോൾ പ്രേമികളെ വഞ്ചിക്കുന്ന യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കെ സ് ഇ ബി ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ഫുട്ബോൾ തട്ടി പ്രതിഷേധം സംഘടിപ്പിച്ചു.ഓർക്കാട്ടേരി കെ എസ് ഇ ബി ക്ക് മുൻപിൽ സമരം ബ്ലോക്ക് പ്രസിഡണ്ട് ബ്രിജിത്ത് ബാബു ഉദ്ഘാടനം ചെയ്തു ആകാശ് രാജ് സ്വാഗതം പറഞ്ഞു ശ്രീശാന്ത്അധ്യക്ഷത വഹിച്ചു. അഭിജിത്ത്, അഞ്ചു രാജ് എന്നിവർ സംസാരിച്ചു. മുക്കാളി കെ സ് ഇ ബി ക്ക് സമീപം സമരം ബ്ലോക്ക് ട്രഷറർ പി സുബീഷ് ഉദ്ഘാടനം ചെയ്തു അഫ്നാസ് എം വി സ്വാഗതം പറഞ്ഞു, പ്രഷീജ് അധ്യക്ഷത വഹിച്ചു രബിലേഷ് കെ കെ സംസാരിച്ചു
നാദാപുരം കെ എസ് ഇ ബി ക്ക് മുൻപിൽ സമരം കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു കെ അജീഷ് സ്വാഗതം പറഞ്ഞു കെ എൻ ആദർശ് അധ്യക്ഷത വഹിച്ചു അതുൽ ബി മധു,എ കെ ഷിനിൽ ,അതുൽ വി ടി കെ ,അരുൺ ചോറോട് , അക്ഷയ് വി വി , മാനസ് എന്നിവർ സംസാരിച്ചു

