
ഒഞ്ചിയം ജി. യു. പി സ്കൂളിൽ വായനാദിനത്തിൽ മികച്ച വായനാക്കാരന് ഉപഹാരമായി ചരിത്ര ഗ്രന്ഥം
ഗാന്ധി കാലവും കർമ്മപർവ്വവും സമ്മാനമായി നൽകി പി ഹരീന്ദ്രനാഥ് വായനാവാരവും വിദ്യാരംഗം സാഹിത്യവേദിയും ഉദ്ഘാടനം ചെയ്തു. വായനാ വാരത്തോടനുബന്ധിച്ച് മികച്ച വായനക്കാരനെ കണ്ട്പിടിക്കാൻ സ്കൂളിൽ വായനാ കുറിപ്പ് മത്സരം, വയനാനുഭവം പങ്ക് വെക്കൽ , പുസ്തക പയറ്റിലൂടെ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കൽ, സാഹിത്യ ക്വിസ്, പ്രദേശത്തെ ലൈബ്രറി സന്ദർശനം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. വായനാ വാരത്തോടനുബന്ധിച്ച് നടന്ന സാഹിത്യ ക്വിസ് മത്സരം , പോസ്റ്റർ രചനാ മത്സരം , പരിസ്ഥിതി ദിന ക്വിസ് എന്നീ മത്സരങ്ങളിലെ വിജയികൾക്ക് പി ഹരീ ന്ദ്രനാഥ് സമ്മാന വിതരണം നടത്തി. രാജീവൻ പത്മാലയം, ടി. കെ ഭാസ്ക്കരൻ മാസ്റ്റർ, മദർ പി ടി എ പ്രസിഡണ്ട് ഷിജിന രജീഷ്, എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് സി ശ്രീകാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ടി വി എ ജലീൽ സ്വാഗതവും ബിജു മൂഴിക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് കുടികളുടെ കലാപരിപാടികളും അരങ്ങേറി.

