
എല്‍ഡിഎഫ് സര്‍ക്കാര്‍ പി എം ശ്രീ കരാറില്‍ ഒപ്പിട്ടപ്പോള്‍ ലഭിച്ചത് പി എം ശ്രീ ഫണ്ടല്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്. എസ്എസ്കെ ഫണ്ടാണ് ലഭിച്ചതെന്ന് നിയമസഭയില്‍ മന്ത്രി വ്യക്തമാക്കി. 99 കോടി രൂപ ലഭിച്ചത് എസ്എസ്കെ ഫണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് അര്‍ഹതപ്പെട്ട 1151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിന് ഇല്ല. പിന്മാറാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. പദ്ധതിയില്‍ 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് ഫണ്ട് നല്‍കുന്നതെന്നും മന്ത്രിസഭയില്‍ വ്യക്തമാക്കി. കരാറില്‍ ഒപ്പിടുന്ന സമയത്ത് ചര്‍ച്ചകള്‍ നടന്നതായി ഒരിടത്തും കാണുന്നില്ലെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്ന് മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കിയതായി കാണുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ആ ദിശയില്‍ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരായത് തടഞ്ഞുവെച്ച ഫണ്ട് പ്രതീക്ഷിച്ച് കൂടിയാണ്’, എന്‍ ഷംസുദ്ദീന് പറഞ്ഞു.അതേസമയം പത്താം ക്ലാസ് പാസായ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് തലത്തില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമല്ലെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ മേഖലയില്‍ അധിക ബാച്ചിലൂടെ സീറ്റുകള്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ സീറ്റുകളില്‍ അപര്യാപ്തതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

