
വടകര എം ദാസൻ ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന കെ ദാമോദരൻ, ഐ വി ദാസ് എന്നിവരെ അനുസ്മരിച്ചു. കെ ദാമോദരൻ അനുസ്മരണം adv. വി.ലിജീഷും ഐ വി ദാസ് അനുസ്മരണം ബി സുരേഷ്ബാബുവും നിർവഹിച്ചു. ബാലകൃഷ്ണൻ കാനപ്പള്ളി അധ്യക്ഷനായി. വി ടി സദാനന്ദൻ സ്വാഗതവും എം സി സജീവൻ നന്ദിയും പറഞ്ഞു.

