
തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ പൊലീസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. ഇൻഷുറൻസുള്ള പൊലീസ് വാഹനത്തിന് എംവിഡി ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് പിഴ ചുമത്തിയ സംഭവത്തില്‍ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. വെഹിക്കിൾ ഇൻസ്പെക്ടർ പി വി ബിജുവിനെതിരെയാണ് കേസെടുത്തത്. കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതും സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ച് പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനുമെതിരെയാണ് കേസ്. എംവിഡി പിഴ ചുമത്തിയതിന് പിന്നാലെ ഇന്നലെ പൊലീസ് ഇൻഷുറൻസ് രേഖകൾ പുറത്തുവിട്ടിരുന്നു.

