
വടകര: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക മാസാചരണ പരിപാടികൾ ജൂലൈ 17-ാം തീയതി ആരംഭിക്കും. പ്രശസ്ത ഗായകൻ സതീശൻ നമ്പൂതിരി മാസാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിൽ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികളിൽ സനാതന ധർമ്മത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചുമുള്ള അറിവ് വളർത്തുന്നതിനായി യു.പി., ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി രാമായണ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.കർക്കിടക വാവുബലി ദിനമായ ആഗസ്റ്റ് 12-ന് രാവിലെ 4 മണി മുതൽ ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. പിതൃതർപ്പണത്തിനായുള്ള വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്നത്.

