
വടകര മണ്ഡലം ബേക്കേഴ്സ് അസോസിയേഷൻ കൺവെൻഷൻ കാരക്കാട് ബാങ്ക്യറ്റ് ഹാൾ നാദാപുരം റോഡ് വെച്ച് വളരെ വിപുലമായി നടന്നു. വടകര മണ്ഡലംപ്രസിഡന്റ് പ്രഭാകരൻ ന്യൂ ബെസ്റ്റ് ബേക്കേഴ്സ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഭിലാഷ് ആനന്ദ് സ്വാഗതം പറഞ്ഞു. ഉദ്ഘാടനം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ദേവദാസ് തായാട്ട് നിർവഹിച്ചു, തുടർന്ന് വടകര മണ്ഡലം ട്രഷറർ പ്രകാശ് ഫാമിലി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന അഡ്വസറി ബോർഡ് ചെയർമാൻ എ കെ ഫൗസിർ നിലവിൽ .ബേക്കറികളിൽ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യുകയും സംസാരിക്കുകയും ചെയ്തു . വടകര ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ അമേയ ഓ ബി ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് എടുത്തു. ഓർക്കാട്ടേരി കുടുംബ ആരോഗ്യ കേന്ദ്രം സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി ശുചിത്വവുമായി ബന്ധപ്പെട്ട് വിശദമായ ക്ലാസ് എടുത്തു. സ്റ്റേറ്റ് സെക്രട്ടറി റാഷിഖ് തൂണേരി പുതിയ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. മുതിർന്ന ബേക്കറി അംഗങ്ങളായ പി ബാലൻ അനില ബേക്കറി കണ്ണൂക്കര, ജനാർദ്ദനൻ ന്യൂ ലവ്ലി ബേക്കറി വടകര. ചടങ്ങിൽ വടകര മണ്ഡലം കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറിമാരായ പ്രദീപ് സോന, മുസ്തഫ സാദ് ഫുഡ് ആശംസകൾ അറിയിച്ചു. നാദാപുരം മണ്ഡലം സെക്രട്ടറി ചന്ദ്രൻ, സുജേഷ് എം എൻ തുടർന്ന് സംസാരിച്ചു.
വടകര മണ്ഡലം ഓർഗനൈസ് സെക്രട്ടറി നവാസ് എം.ആർ.എ നന്ദി പറഞ്ഞു.

