
വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന നിലപാട് ഹൈക്കോടതിയിലും ആവർത്തിച്ച് അഡ്വക്കറ്റ് ജനറല്‍. വഖഫ് ബോര്‍ഡിലെ മുസ്ലിം ഇതരരുടെ ഒഴിവുകള്‍ ആദ്യം നികത്തിയാല്‍ പോരേയെന്നും ബോര്‍ഡ് പിന്നീട് പുനഃസംഘടിപ്പിക്കാമല്ലോയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. അതോടെ വഖഫ് ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകുമല്ലോ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൻ്റെ ചോദ്യം. രണ്ട് പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.
വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിർദ്ദേശിച്ചു. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം എന്നും അക്കാര്യത്തില്‍ കോടതി ഇടപെടുന്നതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മതത്തിലെ വിഭാഗങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോയെന്നും വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിംഗിന് വിലക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തി.ഹൈക്കോടതിയുടെ ഉത്തരവ് ഒരു വാചകം ഒഴികെ സുപ്രിംകോടതി ശരിവെച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് പറഞ്ഞു. രണ്ട് പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത്. വഖഫ് ബോര്‍ഡ് രൂപീകരിച്ചത് സര്‍ക്കാരാണെന്നും ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിലും സര്‍ക്കാരിന് തീരുമാനിക്കാം എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

