
പുറമേരി: തിരുവോണപ്പുലരിയെ വരവേറ്റ് പുറമേരി എളമ്പിലായി ശ്രീ പരദേവത – ഭഗവതീ ക്ഷേത്ര സന്നിധിയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വർണ്ണപ്പൂക്കളമൊരുങ്ങി. നാടിന്റെ ഐക്യവും ഉത്സവപ്രതീതിയും വിളിച്ചോതുന്ന മനോഹരമായ പൂക്കളമാണ് ക്ഷേത്രാങ്കണത്തിൽ ഒരുക്കിയത്. കലാകാരൻ ബിജീഷ് വരച്ച മനോഹരമായ ചിത്രരൂപത്തിലാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും മനം കവർന്ന പൂക്കളം തയ്യാറാക്കിയത്. പൂക്കളം കാണുന്നതിനായി നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് നാരായണൻ നമ്പ്യാർ, സെക്രട്ടറി സുധീർ, ഖജാൻജി അജയൻ സി.വി എന്നിവരുടെ നേതൃത്വത്തിലാണ് തിരുവോണാഘോഷ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകൾക്ക് നാട്ടുകാരും ഭക്തജനങ്ങളും പൂർണ്ണ പിന്തുണയേകി.

