
വടകരയിലെ ഗതാഗതുരുക്കിൻ്റെ കാരണങ്ങൾ കണ്ടെത്താനും പരിഹാരം നിർദ്ദേശിക്കാനും നാറ്റ്പാക് സംഘം വടകരയിലെത്തി. എട്ട് വർഷമായി ലിങ്ക് റോഡിൽ നിന്നും സർവ്വീസ് നടത്തിയ ബസ്സുകൾ പഴയ സ്റ്റാൻ്റിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ സംയുക്ത ബസ്സ് തൊഴിലാളിയൂണിയനും ഉടമകളുടെ സംഘടനയും പ്രതിഷേധിക്കുകയും സമരനോട്ടിസ് നൽകുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും അധികൃതരുടെ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ 17ാം തിയ്യതി ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വടകരയിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന് നാറ്റ് പാകിൻ്റെ സഹായത്തോടെ പഠനം നടത്തുവാൻ തീരുമാനമായത്. അതിനു വേണ്ടി വടകര ഡി.വൈ.എസ്.പി കൺവീനറായി ഒരു സമിതി രൂപികരിക്കുകയും ചെയ്തിരുന്നു. അതിൻ്റെ ഭാഗമായാണ് നാറ്റ്പാക് സംഘം വാകരയിലെത്തിയത്. വടകര ബസ്സ് ഓപ്പറേറ്റേഴ്സ് ഹാളിൽ നിന്ന് തൊഴിലാളിയൂനിയനുകളുടേയും ബസ്സുടമകളുടേയും പാരാതികളും, നിർദ്ദേശങ്ങളും സംഘം കേട്ടു. തൊഴിലാളി യൂനിയൻ നേതാക്കളായ എ. സതീശൻ , അഡ്വ: ഇ.നാരായണൻ നായർ , വിനോദ് ചെറിയത്ത് , ബാബു നരിപറ്റ , മടപ്പള്ളി മോഹനൻ, കെ. പ്രകാശൻ ,പി.സജീവ്കുമാർ , ബസ്സ് ഉടമസംഘടന ഭാരവാഹികളായ എ.പി. ഹരിദാസൻ, സൽവ കുഞ്ഞമ്മദ്, സുഷി ൽ കുമാർ, വടകര എ .എം .വി.ഐ , സബ്ബ് ഇൻസ്പെക്ടർ, മുനിസിപ്പാലിറ്റി എഞ്ചിനീയർ എന്നിവർ പങ്കെടുത്തു.

