
തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്.ബിജെപി പ്രവര്‍ത്തകനായ സി ആര് സുര്‍ജിത്ത് ആണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്നെത്തിയ പത്മജ വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതിനാലാണ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നാണ് വിശദീകരണം.

