
ടി.പി കേസിലെ കുറ്റവാളികൾക്ക് ജാമ്യം അനുവദിക്കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുന്നു എന്ന് കെ.കെ.രമ സുപ്രീംകോടതിയിൽ. സിസ്റ്റത്തിന്റെ നിഷ്പക്ഷതയിലുള്ള വിശ്വാസം ഇളകിയെന്ന് കെ.കെ രമ. കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് രമ സത്യവാങ്മൂലം ഫയൽ ചെയ്തു.

