
KTU – ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തിൽ ഗവർണർക്ക് കനത്ത തിരിച്ചടി. ഗവർണറുടെ ലിസ്റ്റ് കോടതി അംഗീകരിച്ചില്ല. ഒരു പേരുമാത്രം നൽകാൻ സുധാൻ ശു ധുലിയ കമ്മിറ്റിക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. പേര് സീൽ വെച്ച കവറിൽ സമർപ്പിക്കണം. വ്യാഴാഴ്ചക്കകം പേരു നൽകണമെന്നും കോടതി പറഞ്ഞു.സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ ജെ ബി പര്ദേവാല, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഗവർണറും സർക്കാരും സമവായത്തിൽ എത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സമവായത്തിൽ എത്തിയില്ലെങ്കിൽ നിയമനം സുപ്രീംകോടതി നടത്തും എന്നായിരുന്നു മുന്നറിയിപ്പ്.

