
കോഴിക്കോട് UDF ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ. രണ്ട് തവണ വ്യവസ്ഥയിൽ ആയിരിക്കും പഞ്ചായത്ത് പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തുകയെന്ന് DCC പ്രസിഡൻ്റ് പ്രവീൺ കുമാർ 24 നോട്. ആദ്യം കോൺഗ്രസ് പിന്നീട് ലീഗ് എന്നിങ്ങനെയാണ് ധാരണ.കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കും UDF മത്സരിക്കുമെന്നും പ്രവീൺ കുമാർ 24 നോട് പറഞ്ഞു. SK അബൂബക്കർ UDF കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാകും. മത്സരിക്കും പക്ഷെ ചാകിട്ട് പിടിക്കാൻ ഇല്ല. BJP വോട്ട് സ്വീകരിക്കില്ല. BJP പിന്തുണ ലഭിച്ചാൽ പിന്തുണ ലഭിക്കുന്ന സ്ഥാനം യുഡിഎഫ് രാജിവെക്കും

പി എം നിയാസിൻ്റെ തോൽവി വളരെ ഗൗരവത്തോടെ നോക്കി കാണുന്നു. ഏത് വലിയവനായാലും ചെറിയവനായാലും കാര്യമായി ശിക്ഷിക്കുക തന്നെ ചെയ്യും. 26 ന് റിപ്പോട്ട് സമർപ്പിക്കും / 27 റിപ്പോർട്ട് പുറത്ത് വിടും. സിപിഎമ്മിന്റെ അഴിമതി തുറന്നു കാട്ടിയതു കൊണ്ടാണ് കോർപറേഷനിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായത്. ഡപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് എൽഡിഎഫ് വാഗ്ദാനം ചെയ്തെന്ന ചില വാർത്തകൾ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അതിലും ഭേദം ആത്മഹത്യയല്ലേ എന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി.

