
സിസ തോമസ് കെ ടി യു വൈസ് ചാൻസലറായി ചുമതലയേറ്റു. നാലുവർഷത്തേക്കോ 65 വയസ് തികയുന്നത് വരെയുമാണ് നിയമനം. കെ ടി യു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസം ഗവർണറും സർക്കാരും ചർച്ച നടത്തിയതിന് പിന്നാലെയാണ് നിയമനം. സജി ഗോപിനാഥനെ ഡിജിറ്റൽ സർവകലാശാല വിസിയായി നിയമിക്കാനും തീരുമാനം എടുത്തിരുന്നു. സന്തോഷം തോന്നുന്നതായും എല്ലാവരുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം സിസ തോമസ് പ്രതികരിച്ചു.നിലവിൽ ഇവർ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വിസിയാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടർ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ തുടങ്ങിയ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരെയും നിയമിക്കുന്ന വിവരം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

