.

പുതുവത്സരാഘോഷവും അനുമോദനവും.
വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും 42 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച എം.കെ. രാജീവനെ കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ വടകര യനിറ്റ് കമ്മറ്റി അനുമോദിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. പ്രദീപൻ അനുമോദനം നടത്തി. അഡ്വക്കറ്റ് എം.കെ. സദാനന്ദൻ, സുഭാഷ് കോറോത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എം. വിനു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഡിജു. സി അദ്ധ്യക്ഷത വഹിച്ചു. ഷിജിത്ത്. പി. നന്ദി പറഞ്ഞു. തുടർന്ന് പുതുവത്സരാഘോഷവും കലാപരിപാടികളും അരങ്ങേറി.

