
പാലക്കാട് മലമ്പുഴയില്‍ മദ്യം നല്കി വിദ്യാര്‍ഥിയെ അധ്യാപകന് പീഡിപ്പിച്ച സംഭവത്തില്‍, സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി എഇഒ റിപ്പോര്‍ട്ട്. പൊലീസിനെ അറിയിക്കുന്നതില്‍ സ്കൂളിന് വീഴ്ച പറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് പരാതി നല്‍കിയതെന്നുമാണ് കണ്ടെത്തല്‍. എഇഒ ഡിഡിഇക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.
പാലക്കാട് മലമ്പുഴയില്‍ മദ്യം നല്കി വിദ്യാര്‍ഥിയെ അധ്യാപകന് പീഡിപ്പിച്ച സംഭവത്തില്‍, സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി എഇഒ റിപ്പോര്‍ട്ട്. പൊലീസിനെ അറിയിക്കുന്നതില്‍ സ്കൂളിന് വീഴ്ച പറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് പരാതി നല്‍കിയതെന്നുമാണ് കണ്ടെത്തല്‍. എഇഒ ഡിഡിഇക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.ഡിസംബര്‍ 18 ന് വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് അതിക്രൂര പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. എന്നാല്‍, സഹപാഠിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും വിഷയം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാതെ തൊട്ടടുത്ത ദിവസം അധ്യാപകനെതിരെ മാനേജ്മെന്റ് മുഖേന നടപടിയെടുത്തു. വിഷയം ഒതുക്കി തീര്‍ത്തു. ദിവസങ്ങള്‍ക്കു ശേഷം സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തല്‍.
ബൈറ്റ്കലോത്സവത്തില് മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പറഞ്ഞാണ് നവംബര്‍ 29ന് ആണ്‍കുട്ടിയെ അധ്യാപകന് സ്കൂട്ടറില്‍ തന്റെ വാടക വീട്ടിലെത്തിച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച് അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചത്.

