
തിരുവനന്തപുരം: കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് സതീശൻ ആവർത്തിച്ചു. യുഡിഎഫിലേക്ക് എൽഡിഎഫിൽനിന്നും എൻഡിഎയിൽനിന്നും കക്ഷികളും അല്ലാത്തവരും വരും. അത് ആരൊക്കെയാണെന്ന് ചോദിക്കരുത്. സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ. വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ പറഞ്ഞു

