
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു. കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടികളുടെ ഭാഗമായാണ് സമൻസ്.2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലത്ത് കെ ബാബു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു.

വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയാക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തിയത്. 25 ലക്ഷത്തിന്റെ അനധികൃത സ്വത്ത് കണ്ടുകെട്ടിയ ഇ ഡി കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൻ്റെ തുടർനടപടികളുടെ ഭാഗമായാണ് ബാബുവിന് കലൂർ പി എംഎൽഎ കോടതി സമൻസ് അയച്ചത്. നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകണം എന്നാണ് നോട്ടീസ്.കേസെടുത്തതിന് പിന്നാലെ 2020 ജനുവരിയിൽ ബാബുവിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായി നേടിയ പണം സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങി സ്വത്തിന്റെ ഭാഗമാക്കി എന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തൽ. 2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലഘട്ടത്തിൽ കെ ബാബു 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു വിജിലൻസ് കേസ്

