
തിരുവനന്തപുരം: കെഎസ്ആർടിസിയും പ്രമുഖ ഫുഡ് ബ്രാൻഡായ ചിക്കിംഗും കൈകോർക്കുന്നു. യാത്രക്കിടയിൽ വിശ്വസനീയവും ഹൈജീനിക്കുമായ ഭക്ഷണം എന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് പുതിയ പദ്ധതിയിലൂടെ പരിഹാരമായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ പ്രീമിയം ക്ലാസ് സർവീസുകളിലും ബഡ്ജറ്റ് ടൂറിസം സർവീസുകളിലും തിരുവനന്തപുരം ടെക്നോപാർക്കിൽനിന്നും ഉള്ള സർവ്വീസുകളിലാണ് ചിക്കിംഗിന്റെ സേവനം ലഭ്യമാകുക. കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക നിരക്കിൽ ഭക്ഷണം ലഭ്യമാക്കും.
കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
യാത്രക്കിടയിൽ വിശ്വസനീയവും ഹൈജീനിക്കുമായ ഭക്ഷണം യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. ഇതിനൊരു മികച്ച പരിഹാരവുമായി കെഎസ്ആർടിസിയും പ്രമുഖ ഫുഡ് ബ്രാൻഡായ Chicking-ഉം കൈകോർക്കുകയണ്…

