
സദ്ഗുരുവിൻ്റെ നേതൃത്വത്തിൽ ഭക്തിയും സംഗീതവും ധ്യാനവും ഒന്നിക്കുന്ന രാത്രിയുടനീളമുള്ള ഈ ആഘോഷം, 100-ലധികം ടിവി ചാനലുകളിലൂടെയും ഡിജിറ്റൽ സ്ട്രീമുകളിലൂടെയും 24 ഇന്ത്യൻ-വിദേശ ഭാഷകളിലായി 14 കോടിയിലധികം ആളുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ നിന്നുള്ള മഹാശിവരാത്രി ആഘോഷങ്ങൾ ഫെബ്രുവരി 15ന് കേരളത്തിലെ 29 പ്രമുഖ ക്ഷേത്രങ്ങളിൽ തത്സമയം പ്രദർശിപ്പിക്കുന്നു. ഇതിലൂടെ സദ്ഗുരുവിനൊപ്പം രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ കേരളത്തിലെ ഭക്തർക്ക് അവസരമൊരുങ്ങുന്നു. കൂടാതെ 12 ക്ഷേത്രങ്ങളിൽ ഭക്തർക്ക് ‘രുദ്രാക്ഷ ദീക്ഷ’ സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവുമധികം ആളുകൾ തത്സമയം വീക്ഷിക്കുന്നതുമായ ആത്മീയ പരിപാടികളിലൊന്നായ മഹാശിവരാത്രി ആഘോഷിക്കുന്ന വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലുള്ള ഈശ യോഗ സെന്ററിലെ ആദിയോഗിയിലേക്ക് ഉറ്റുനോക്കും.
സൂപ്പർ ബൗൾ, ഗ്രാമി അവാർഡ്സ്, ഓസ്കർ തുടങ്ങിയ ആഗോള പരിപാടികളേക്കാൾ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നായി ഈ മഹാശിവരാത്രി മാറിയിരിക്കുന്നു. യോഗിയും മിസ്റ്റിക്കുമായ സദ്ഗുരുവിൻ്റെ നേതൃത്വത്തിൽ ഭക്തിയും സംഗീതവും ധ്യാനവും ഒന്നിക്കുന്ന രാത്രിയുടനീളമുള്ള ഈ ആഘോഷം, 100-ലധികം ടിവി ചാനലുകളിലൂടെയും ഡിജിറ്റൽ സ്ട്രീമുകളിലൂടെയും 24 ഇന്ത്യൻ-വിദേശ ഭാഷകളിലായി 14 കോടിയിലധികം ആളുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

