
തോടന്നൂർ: സമൂഹത്തിലെ താഴെ തലം മുതൽ ശാരീരിക മാനസിക പിരിമുറുക്കത്തിൽ അകപ്പെടുന്നവരായ സ്ത്രീകൾക്ക് വലിയ ഒരാശ്വാസം നൽകുന്ന ഒന്നാണ് ഇത്തരം കലോൽസവങ്ങൾ എന്ന് പ്രശസ്തകവി വീരാൻ കുട്ടി അഭിപ്രായപ്പെട്ടു..2026 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വനിതാ കലോൽസവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പ്രസിഡണ്ട് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നസീമ തട്ടാൻകുനിയിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീജതറവട്ടത്ത് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.പി.ചന്ദ്രൻ ,എൻ.ടി.രാജൻ, പി.കെ, രേഖ, സെക്രട്ടറി മോഹൻ രാജ്, ഐ.സി.ഡി.എസ് ഓഫീസർ സുജാത , സ്റ്റാഫ് മുസ്തഫ എന്നിവർ സംസാരിച്ചു.

