
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിനത്തിലെ തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടി മല്ലികാ സുകുമാരൻ. ‘പറഞ്ഞപോലെ എല്ലാം പൂർത്തിയാക്കിയെന്ന’ മേയറുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മല്ലികയുടെ അഭിനന്ദനം.
‘ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല. മറിച്ച് സാധാരണക്കാരുടെ മനസിൽ മങ്ങാതെ മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി. ഞാൻ വളരെ മുൻപേ പറഞ്ഞതാണ്. ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ. രാജേഷ്… എല്ലാ ഭാവുകങ്ങളും’- എന്നാണ് പോസ്റ്റർ പങ്കുവച്ച് മല്ലികാ സുകുമാരൻ കുറിച്ചു.

