
അന്വേഷണ മികവിനുള്ള ബഹു DGP യുടെ ബാഡ്ജ് ഓഫ് ഹോണർ വടകര ക്രൈം ബ്രാഞ്ചിലെ പോലീസുദ്യോഗസ്ഥർക്ക്. വടകരയിൽ ഒരു സ്ത്രീയുടെ മരണത്തിനും 9 വയസ്സുകാരിയെ കോമയിലേക്കും തള്ളിവിട്ട ആക്സിഡന്റ് ശേഷം നിർത്താതെ പോയ വാഹനവും പ്രതിയെയും 10 മാസങ്ങൾക്ക് ശേഷം കണ്ടെത്തി നീതി നടപ്പിലാക്കിയതിനാണ് ലഭിച്ചത്. വാഹനം കണ്ടെത്തിയതിനാൽ ആ കുട്ടിക്ക് 1.15 കോടി രൂപ ഇൻഷുറൻസ് ക്ലെയിം കിട്ടി. വാഹനം കണ്ടെത്തിയില്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമായിരുന്നില്ല.

