
8.36 കിലോ ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദബാദ് സ്വദേശി യാരു ദീൻഷേഖ് ആണ് അറസ്റ്റിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡും ആലുവ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ ആലുവ റെയിൽവെ സ്റ്റേഷൻ കവാടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഡിഎസ് അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ആർപിഎഫ് അസിസ്റ്റന്റ് ഇസ്പെക്ടർ ഫിലിപ്പ് ജോൺ, സുരേന്ദ്രൻ കെ, വിഹാൻ പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ടിഎസ് പ്രതീഷ്, ശ്യാം കുമാർ, സിവിൽ എക്സൈസ് ഓഫീസർ ജിജോ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

