
വടകര എക്സൈസ് സർക്കിൾ ഓഫിസിന്റെയും വിമുക്തി ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ വടകര സാംസ്കാരിക ചത്വരത്തിൽ വെച്ച് “ലഹരിക്കെതിരെ വാക്കത്തോൺ ” സംഘടിപ്പിച്ചു.വടകര MLA ശ്രീമതി. K K രമയുടെ അസാന്നിധ്യ ത്തിൽ വടകര മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനു V K പരിപാടി ഉൽഘാടനം ചെയ്തു. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷ് VR അധ്യക്ഷം വഹിച്ചു.
കോഴിക്കോട് ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ ജിതേഷ് TV ബോധവത്കരണ ക്ലാസും സന്ദേശവും നൽകി.വടകര പുതിയ ബസ്റ്റാന്റ് പരിസരത്ത് വക്കത്തോൺ അവസാനിച്ചു. വടകര ഫിസിക്കൽ ട്രെയിനിങ് സെന്റർ(VPTC), കുടുംബശ്രീ,IPM അക്കാദമി ഓഫ് വോളിബാൾ, മിലിട്ടറി മെൻസ് ക്ലബ്,വടകര എക്സൈസ് സർക്കിൾ – റേഞ്ച് ജീവനക്കാർ, സാംസ്കാരികസാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ എന്നിവർ പങ്കെടുത്തു.

