
ശബരിമല സ്വര്‍ണ്ണകൊള്ള സമയം എടുത്ത് അന്വേഷിക്കേണ്ട കേസെന്ന് ഹൈക്കോടതി. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീംകോടതി പറയുമ്പോഴാണ് അവസാന വാക്കെന്നും കോടതി വ്യക്തമാക്കി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് പ്രതിപക്ഷം വ്യാപകമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് എസ്ഐടിക്ക് വളരെ ആശ്വാസകരമായ നിരീക്ഷണം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. വിജിലന്‍സ് കോടതിയുടെ നീരിക്ഷണങ്ങള്‍ ഗൗരവതരമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചുവെങ്കിലും കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്നും മോണിറ്റര്‍ ചെയ്യാന്‍ മാത്രമാണ് സാധിക്കുകയെന്നും കോടതി വ്യക്തമാക്കി.

