
രാഷ്ട്രീയ യുവജനതാദൾ (RYJD) സംസ്ഥാന പ്രസിഡണ്ടായിപ്രഭീഷ് ആദിയൂര് തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് ജില്ലയിലെ ഏറാമല സ്വദേശിയാണ്. വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെ പൊതുരംഗത്തിൽ കടന്നുവന്ന ഇദ്ദേഹം വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും യുവജനതാദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കോഴിക്കോട് ജില്ലാ സെക്രട്ടറി സംസ്ഥാന ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവർത്തിച്ച വരികയായിരുന്നു.

