
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്,രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ. രേവന്ത് പറഞ്ഞത് പ്രാസം ഒപ്പിച്ചുള്ള ഡയലോഗ്. മുഖ്യമന്ത്രിക്ക് മറ്റേതെങ്കിലും സിനിമ ഡയലോഗ് എടുത്ത് തമാശ രൂപേണ മറുപടി പറയാമായിരുന്നു.
ഡാഷ്മോനെ എന്ന പ്രയോഗം കേരളത്തിന് മൊത്തം അപമാനം. ഈ കാലഘട്ടത്തിൽ തമാശ പോലും ദുഷ്ട്ടലാക്കോടെയാണ് ചിലർ കാണുന്നത്. ഇലക്ഷൻ എന്ന് പറഞ്ഞാൽ അടിയൊഴുക്കുകൾ തന്നെയാണ്. അടിയൊഴുക്ക് ഉണ്ടായാലും പിടിച്ചുനിൽക്കാനുള്ള കപ്പാസിറ്റി വേണം.
ബിജെപി ഉം സിപിഐഎമ്മും തമ്മിലാണ് വട്ടിയൂർക്കാവിലെ മത്സരം എന്നത് തമാശയാണ്. ഒരാഴ്ച മുമ്പായിരുന്നുവെങ്കിൽ ആ തമാശ ആസ്വദിക്കാമായിരുന്നു. വട്ടിയൂർക്കാവിൽ കോൺഗ്രസ് അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

