
ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഗുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ – സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഹരിനാരായണന്റെ സുഹൃത്ത് ആദിത്യൻ (20) ആണ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി 9 മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ബൈക്ക് പെട്രോൾ തീർന്ന് നിന്നു പോയി. പിന്നീട് മറ്റൊരു സുഹൃത്തായ അക്ഷയുമായി ചേർന്ന് വാഹനം പരിശോധിച്ചു നിൽക്കുമ്പോൾ കോഴികയറ്റി വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു.
ഹരിനാരായണൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്ട്സ് ആന്റ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായ ഹരിനാരായണൻ മൃദംഗ കലാകാരൻ കൂടിയാണ്. സഹോദരി വിദ്യ ജർമ്മനിയിൽ നിന്നും ചൊവ്വാഴ്ച നാട്ടിലെത്തും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

