
കഴിഞ്ഞ ദിവസം തിരുവള്ളൂർ ചാനിയം കടവിൽ നവജാത ശിശുവിനും മാതാവിനും നേരെ അതിക്രമം നടന്നതായി ഡിജിപിക്ക് പരാതി നൽകി. പൊലീസ് വീട്ടിൽ കയറി അതിക്രമം കാട്ടിയതായും, അലമാര ഉൾപെടെ പരിശോധിച്ചതായും വേണ്ടത്ര വനിത പൊലീസ് ഇല്ലാതെ അസുഖ ബാധിതയായ സ്ത്രീ ഉൾപെടെ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയെന്നുമാണ് പരാതി. അതിക്രമം നടത്തിയ പോലീസ്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത് .

