
കോഴിക്കോട്: വിവാഹ വീട്ടിലേക്ക് ആവശ്യമായ ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ 25ഓളം വരുന്ന അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച വീണപാറയിലുള്ള അല്‍ക്കോ ബേക്കറിക്ക് സമീപം രാത്രി ഏഴരയോടെയാണ് യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. ഏതോ യുവാവിനെ അന്വേഷിച്ചെത്തിയ അക്രമികളാണ് രണ്ട് സംഘമായെത്തി ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത്. പന്നൂര് സ്വദേശികളായ ഇ.കെ മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്. വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാന്‍ എത്തിയതായിരുന്നു യുവാക്കള്‍

