
വർത്തമാന കാലത്ത്നഗരങ്ങളുടെ വികസനത്തിൽ സൺഡെ മാർക്കറ്റു കൾക്ക് നിർണായക പങ്ക് ഉണ്ടെന്നും അത് ഉത്തരവാദിത്വത്തോട് കൂടി നിർവ്വഹിക്കാൻ മാർക്കറ്റിലെ കച്ചവടക്കാർ തയ്യാറാവണമെന്നും വടകര നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി പ്രസ്താവിച്ചു. വടകര ഡവലപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ക്വീൻസ്റോഡിൽ നടത്തുന്ന സൺഡെ മാർക്കറ്റിലെ കച്ചവടക്കാരുടെ സംഗമവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ട് അഡ്വ: ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കെ. എൻ. വിനോദ് , വിനോദ് ചെറിയത്ത് , അഡ്വ: രാജൻ കായക്ക, എ . പി . ഹരിദാസൻ , ടി.കെ .രാമദാസ് ,സി.കെ. അനിൽകുമാർ , ജിജു കുമാർ എന്നിവർ സംസാരിച്ചു.

