
ആത്മ നവീകരണമാണ് നവോത്ഥാനത്തിൻ്റെ പൊരുളെന്ന് കവി പി.കെ ഗോപി പ്രസ്താവിച്ചു.മൂല്യവത്തായ ജീവിതം തിരികെ കൊണ്ടുവരാൻ പുസ്തകങ്ങൾക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്യരിൽ കുറ്റമാരോപിക്കുന്നവർ
അവനവൻ്റെ കുറവുകളെ കാണാതെ പോകുന്നു. പ്രകൃതി മാത്രമല്ല വാക്കുകളും മലിനമാകുന്ന കാലത്ത് മൂല്യങ്ങൾ നഷ്ടമാകാതെ നോക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പുറന്തോടത്ത് ഗംഗാധരൻ രചിച്ച ‘പലമത സാരമേകം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ.എം മുരളി ഏറ്റുവാങ്ങി. വടകര സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ ശ്രീ.മദനൻ മുഖ്യാതിഥിയായി.
സാഹിത്യവേദി പ്രസിഡൻ്റ് വീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.തയ്യുള്ളതിൽ രാജൻ പുസ്തക പരിചയം നടത്തി.
പി പി ദാമോദരൻ,സോമൻ മുതുവന,പി പി രാജൻ,നയിമ മജീദ്,റസാഖ് കല്ലേരി പ്രസംഗിച്ചു.
പ്രേംകുമാർ വടകര ഗാനാലാപനം നടത്തി.
പുറന്തോടത്ത് ഗംഗാധരൻ മറുപടി പ്രസംഗം നടത്തി.
കോഴിക്കോട് നൗറ ബുക്സ് ആണ് പ്രസാധകർ

