
നവകേരള യാത്രയ്ക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിൽ ഗ്രേഡ് എസ്ഐമാരുടെ നിർണായക മൊഴി. രേഖകൾ തിരുത്താൻ മേലുദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് എഡിജിപി എംആർ അജിത്ത് കുമാറിന്റെ ഓഫീസിലെ എസ്ഐമാർ. ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കേസിൽ നേരിട്ട് ബന്ധമില്ലെന്നും എസ്ഐടിക്ക് മൊഴി.
എസ്ഐടിയ്ക്ക് നൽകിയ മൊഴിയിലാണ് രേഖകൾ തിരുത്താൻ മേലുദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് രണ്ട് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ക്രമസമാധാന എഡിജിപി യുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് എസ്ഐടിയ്ക്ക് മൊഴി നൽകിയത്. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും തങ്ങൾക്ക് കേസിൽ നേരിട്ട് ബന്ധമില്ല എന്നും എസ് ഐ മാർ മൊഴി നൽകി .ഇന്നലെയാണ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി എസ് ഐ ടി സംഘം രേഖപ്പെടുത്തിയത്.
ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരെയാണ് ചോദ്യം ചെയ്തത്. റഫർ റിപ്പോർട്ടിൽ തെളിവില്ല എന്ന് എഴുതി ചേർത്തു. പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ മർദന ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്ന് രേഖപ്പെടുത്തി. ഇതിൽ ക്രൂര മർദനത്തിന്റെ ദൃശ്യങ്ങളില്ല. ഇതോടെയാണ് തെളിവില്ല എന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകിയത്. റഫർ റിപ്പോർട്ടിൽ തെളിവില്ല എന്നും പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ മർദന ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്ന് രേഖപ്പെടുത്തി ഇതിൽ ക്രൂര മർദനത്തിന്റെ ദൃശ്യങ്ങളില്ല ഇതോടെയാണ് തെളിവില്ല എന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകിയത്.

