
നടക്കുതാഴ: ആർ.ജെ.ഡി. അരിക്കോത്ത് താഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിക്കോത്ത് ഭാഗത്ത് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയുടെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു. പ്രദേശത്തെ സോഷ്യലിസ്റ്റ് കുടുംബങ്ങളിലെ അംഗങ്ങളും അനുകൂല മനോഭാവമുള്ളവരും ചേർന്നതാണ് കൂട്ടായ്മ. മാസത്തിൽ രണ്ട് തവണ എല്ലാവരും ഒന്നിച്ചു ചേരും. മാസത്തിൽ ഓരോ അംഗവും നിശ്ചിത സംഖ്യ അടക്കണം. നറുക്കെടുപ്പിലൂടെ ഓരോ അംഗത്തിനും ആകെ സംഖ്യ നൽകു. മാസത്തിൽ രണ്ടു തവണയായി നറുക്ക് ലഭിക്കുന്ന ആളുടെ വീട്ടിലാണ് കൂട്ടായ്മ ചേരുക. കൂട്ടായ്മയിൽ രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാസ്കാരികപ്രവർത്തകർ അതിഥികളായെത്തും. ആരോഗ്യം.- കൃഷി- ലഹരിവിരുദ്ധ ക്ലാസ്സുകൾ കൂട്ടായ്മയിൽ നടത്തുന്നു.സാമൂഹ്യ- സാസ്കാരിക പ്രവർത്തനങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തുന്നു. വാക്കർ. വീൽ ചെയർ, അഡ്ജസ്റ്റബിൾ കോട്ട്(കട്ടിൽ), എയർബെഡ്, ഓക്സിജൻ കോൺസിന്റേറ്റർ എന്നിവ ഇവർ സൗജന്യമായി നൽകി വരുന്നു. കൂട്ടായ്മ ആർ.ജെ.ഡി. വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനം ചെയ്തു.ചടങ്ങിൽരാജീവൻ പുതുക്കുടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് ചെറിയത്ത്, പ്രസാദ് വിലങ്ങിൽ, സീനിയർ നേതാക്കളായ സി.കുമാരൻ, വി.പി. നാണു., രാജീവൻ കെ.കെ., കമലാക്ഷി കെ.കെ., മുൻസിപ്പൽകൗൺസിലർ ശശി പതേരി, മധു പ്രവീഷ് ടി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സുനിതപി.എം സ്വാഗതം പറഞ്ഞു. തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങൾ, ലഹരി, ശുദ്ധ ഭക്ഷണം എന്നിവിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി.

