
യുവധാര കലാവേദി യുടെ ഫിലിം സൊസൈറ്റി പുതുതായി നിർമ്മിച്ച മിനി തിയറ്റർ ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് കളിക്കാൻ വേണ്ടി നിർമ്മിച്ച സ്ഥലത്തോട നുബന്ധിച്ച്നിർമ്മിച്ചിരുന്ന ഹാളിൽ ആണ് മിനി തിയറ്റർ ഇന്ന് ഉദ്ഘാടനം നടത്തപ്പെട്ടത്. കലാവേദി സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറയുകയും പ്രസിഡണ്ട് നിമിഷാ വിശ്വൻ അധ്യക്ഷത വഹിക്കുകയും ചെയ്തു പ്രശസ്ത സിനിമ നിരൂപകൻ വാണിമേൽ കുഞ്ഞി കണ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഫിലിം സെക്രട്ടറി സോമസുന്ദരൻ റിപ്പോർട്ട് അവതരിപ്പിച്ചുചടങ്ങിൽ സുരേന്ദ്രൻ കാവുത്യട് വിവിധ അക്കാദമിക്ക് പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സുദർശനൻ,ഷാജികെ ,കൊളറാട്,സുധീർകുമാർ, ഫൽകെ പ്രേമൻ, വാർഡ് മെമ്പർ ശശികുമാർ ഓക്കേ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിനു ശേഷം സത്യ ജിത് റേ യുടെ സിനിമാപ്രദർശനം നടന്നു.
അനുബന്ധിച്ച് നടന്ന ജനറൽബോഡിയിൽ വെച്ച് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി യെ തിരഞ്ഞെടുത്തു

