
കുറ്റ്യാടി: എംഐയുപി സ്കൂൾ പിടിഎ ജനറൽബോഡിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ പിടിഎ കമ്മിറ്റികളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.പിടിഎ പ്രസിഡണ്ട് സി.എച്ച് ഷരീഫ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക പി. ജമീല സ്വാഗതം പറഞ്ഞു. ലൈല ഹസ്ന റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്തംഗം നസീറ ഫൈസൽ, എംപിടിഎ പ്രസിഡൻ്റ് സറീന പിഎം, സ്റ്റാഫ് സെക്രട്ടറി ബാബു വി., എസ്ആർജി കൺവീനർ ഹഫീഫ് കെപിആർ, മാനേജ്മെൻ്റ് പ്രതിനിധി കെപി അബ്ദുൽ മജീദ്, എസ്എസ്ജി കൺവീനർ നാസർ തയ്യുള്ളതിൽ, പി ജമാൽ മാസ്റ്റർ, പ്രോഗ്രാം കൺവീനർ അനുപം ജെയിസ് തുടങ്ങിയവർ സംസാരിച്ചു.പുതിയ പ്രസിഡൻ്റ് ആയി എൻ.പി സക്കീറിനെയും
വൈസ് പ്രസിഡണ്ട് ആയി എ.കെ വിജീഷിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:
നഫീസ കെ.കെ (പ്രസിഡൻ്റ് എംപിടിഎ), സജിമോൾ എൻ.ടി (വൈസ് പ്രസിഡണ്ട് എംപിടിഎ), ഫാത്തിമ നാസർ, അഷ്റഫ് ചാലിൽ, അസീസ് കുന്നത്ത്, രമ്യ കെ., ജുഗുനു തെക്കയിൽ,
സറീന പിഎം (അംഗങ്ങൾ).

