
എടത്തുംകര: DYFI എടത്തുംകര യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “നാടിന്റെ കൂട്ടായ്മ” പദ്ധതിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ച വിവിധ ആവശ്യസാധനങ്ങളുടെ സമർപ്പണം ശ്രദ്ധേയമായി നടന്നു. ചടങ്ങ് DYFI ജില്ലാ വൈസ് പ്രസിഡന്റ് എൽ യു അഭിധ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സാരംഗ് എം.ടി. സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് അർജുൻ എ.ജെ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ ആവശ്യപരിപാടികൾക്കായി സമാഹരിച്ച കസേരകൾ, മേശകൾ, താർപ്പായ, മറ, ലൈറ്റുകൾ, പാത്രങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സാധനങ്ങൾ നാടിന് സമർപ്പിച്ചു. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.കെ. അഷ്റഫ്, TM ഷാജി , DYFI മേഖല സെക്രട്ടറി വൈശാഖ് ബി.എസ്. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാടിന്റെ ആവശ്യങ്ങൾക്കായി ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു

