
രാജ്യത്ത് ഭയന്ന് വിറച്ച ജനതയ്ക്ക് ആവേശം പകർന്ന ഒന്നാണ് ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥികളുടെയും ജെൻസികളുടെയും സമരമെന്ന് അഡ്വ. വിനോദ് പയ്യട പറഞ്ഞു. ഗാന്ധി – ജെ.പി.- ലോഹ്യ-അംബേദ്കർ എന്നീ മഹാരഥൻമാരുടെ ആശയ പ്രചാരണത്തിന്റെ ഭാഗമായി പതിയാരക്കര ജെ.പി. റോഡിൽ നടന്ന പ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സി. വിനോദൻ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് ടി.എൻ. മനോജ് പരിപാടി ഉത്ഘാടനം ചെയ്തു. ഒ.പി.ചന്ദ്രൻ , കെ.രാജൻ നമ്പ്യാർ, സി.വി.സുരേഷ് കുമാർ , എൽ.ഡി. സജിന , എം. ശ്രീലത എന്നിവർ സംസാരിച്ചു.

