
വടകരയിലെ ഗതാഗത കുരുക്ക് പരിഹരിക്കേണ്ടത് ബന്ധപ്പെട്ട അധികാരികൾ കച്ചവടക്കാരല്ല ബസ്സ് തൊഴിലാളികൾ
ഏതാണ്ട് നാല് വർഷത്തിലധികമായി വടകരയിലെ ബസ്സുടമകളും തൊഴിലാളികളും വളരെയേറെ സാമ്പത്തിക നഷ്ടവും ശാരീരിക ബുദ്ധിമുട്ടും അനുഭവിച്ചാണ് സർവ്വീസ് നടത്തുന്നത് വടകരയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന യാത്രക്കാരെ സുരക്ഷിതമായും കൃത്യസമയത്തും എത്തിക്കുക എന്നതാണ് ബസ്സുകാരുടെ ചുമതല വടകരയിലെത്തുന്ന ജീവനക്കാർ വിദ്യാർത്ഥികൾ തൊഴിലാളികൾ ആശുപത്രിയിൽ എത്തുന്ന രോഗികൾ കൃത്യസമയത്ത് എത്താതിനാൽ വളരെ പ്രയാസത്തിലാണ് കറേക്കാലങ്ങളായി അവരിതു സഹിക്കുന്നു ഞങ്ങളോട് പല യാത്രക്കാരും പരാതികൾ പറയാറുണ്ട് ഞങ്ങളും യാത്രക്കാരും ദുരിതങ്ങളനുഭവിച്ച് കച്ചവടക്കാർക്ക് കച്ചവടം ഉണ്ടാക്കി കൊടുക്കുകയല്ല ഞങ്ങളുടെ ചുമതല ഞങ്ങൾ നടത്തുന്നത് ഒരു അത്യാവശ്യ സർവ്വിസ് ആണ്
വടകരയിൽ ലിങ്ക് റോഡ് നിർമിച്ചത് ടൗണിലെ ഗതാഗത കുരിക്ക് പരിഹരിക്കാനാണ് അല്ലാതെ ടൗണിലെ കച്ചവടക്കാർക്ക് പാർക്കിംഗിന് വേണ്ടിയല്ല

വടകരയിലെ ജനങ്ങളുടെ കഷ്ടപാടുകളും ദുരിതങ്ങളും കണ്ട് പഠിച്ചത് കൊണ്ടാണ് അധികാരികൾ വടകരയിലെ ഹൈവെയുടെയും സർവ്വീസ് റോഡിൻ്റെയും പണി പൂർത്തിയാവുന്നത് വരെയും ലിങ്ക് റോഡിൽ വച്ച് സർവ്വീസ് നടത്താൻ അനുവദിച്ചത് അതിന് ബന്ധപ്പെട്ട അധികാരികളുടെ മേൽ എംഎൽഎയുടെ മേലെയോ കുറ്റം ആരോപിച്ചിട്ട് കാര്യമില്ല ഞങ്ങൾ എത്രയോ കാലമായി ആവശ്യപ്പെടുന്നതാണ് മാർക്കറ്റ് റോഡിലെ പാർക്കിങ്ങും ഗതാഗത തടസ്സവും ഒഴിവാക്കി തരാൻ അതിന് കച്ചവടക്കാർ സഹകരിക്കുന്നില്ല
ഞങ്ങൾക്ക് കച്ചവടക്കാരോട് ഒരു പരിഭവുമില്ല
മാർക്കറ്റ് സൗകര്യപ്രദമായ സ്ഥലത്ത് മാറ്റി ശാശ്വത പരിഹാരം കണ്ടെത്തുക എന്നതാണ് ഇതിനുള്ള പരിഹാരം തൊഴിലാളി പാർട്ടികളുടെ നേതാവായ ചെയർപേഴ്സൺ മുതലാളികളുടെ കൂടെ നിൽക്കരുത് പാവപ്പെട്ട തൊഴിലാളികളുടെ കൂടെയാണ് നിൽക്കേണ്ടത് ലിങ്ക് റോഡിൽ നിന്ന് മാറ്റി കഴിഞ്ഞാൽ ശക്തമായ പ്രതിഷേധവുമായി ബസ് യൂണിയൻ ആയ സതോൺ മോട്ടോർ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി രംഗത്ത് വരും എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു രഞ്ജിത്ത് കണ്ണോത്ത് പറഞ്ഞു സുജിത്ത് എo. സി അധ്യക്ഷത വഹിച്ചു പവി. തൊട്ടിൽ പാലം, ഫസലു പുതുപ്പണം മനോജ് പിലാ തോട്ടത്തിൽ എന്നിവർ സംസാരിച്ചു

