കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കൊളംബിയയിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ . ഭൂചലനത്തിൽ 132 പേർ മരിക്കുകയും 570 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കൊളംബിയൻ അസോസിയേഷൻ ഓഫ് ക്യാപിറ്റൽ സിറ്റീസിൻ്റെ റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പടിഞ്ഞാറൻ നഗരമായ പെരെയ്റയിൽ മാത്രം 60 പേർ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. 86 കെട്ടിടങ്ങൾ തകർന്നുവീണതായും ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതായുമാണ് കൊളംബിയൻ അസോസിയേഷൻ ഓഫ് ക്യാപിറ്റൽ സിറ്റീസ് അറിയിക്കുന്നത്.
ഇതിനിടെ കൊളംബിയയ്ക്ക് 1.55 കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുമെന്ന് അമേരിക്ക അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ, ഭക്ഷണം, സംരക്ഷണം, ഭൂചലനവുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ എന്നിവയ്ക്കായാണ് സഹായം നൽകുന്നതെന്നാണണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കൊളംബിയയുടെ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായക സംഭാവന നൽകുന്ന, പർവതനിരകളും പച്ചപ്പും നിറഞ്ഞ സാംസ്കാരിക പ്രാധാന്യമുള്ള ‘കോഫി ആക്സിസ്’ എന്നറിയപ്പെടുന്ന മേഖലയിലാണ് ഭൂചലനത്തിന്റെ പ്രധാന ആഘാതമുണ്ടായത്. 1999-ലും ഈ മേഖലയിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.

അന്ന് ഏകദേശം 1,200 പേർ മരിച്ചിരുന്നു.അപകടത്തെ തുടർന്ന് കൊളംബിയയിൽ നേരത്തെ പ്രസിഡൻ്റ്ഡി ലാ എസ്പ്രീല്ല ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ‘ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനും ആവശ്യമുള്ളിടത്തെല്ലാം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതിനുമായി സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണന’ എന്നായിരുന്നു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നടത്തിയ രാജ്യത്തെ അഭിസംബോധ ചെയ്തു കൊണ്ട് ഡി ലാ എസ്പ്രീല്ല പറഞ്ഞത്.
നിരവധി കെട്ടിടങ്ങൾ പൂർണമായും തകർന്നതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും കൊളംബിയൻ പ്രസിഡൻ്റ് അറിയിച്ചിട്ടുണ്ട്. ‘ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനും ആവശ്യമുള്ളിടത്തെല്ലാം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതിനുമായി സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണന’ എന്നായിരുന്നു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നടത്തിയ രാജ്യത്തെ അഭിസംബോധ ചെയ്തു കൊണ്ട് ഡി ലാ എസ്പ്രീല്ല പറഞ്ഞിരുന്നു.

